ദോഹ: ഇനി പഴയതുപോലെ പണി നടക്കില്ലെന്നും, വേഗം പായും തലയണേം പൊതിഞ്ഞ് സ്ഥലം വിട്ടോളാനും ഹമാസിനോട് ഖത്തർ. ഇത്രയും കാലം ഖത്തർ ആസ്ഥാനമാക്കിയാണ് പലസ്തീനിലെ ഭീകര സംഘടനയായ ഹമാസ് പ്രവർത്തിച്ചിരുന്നത്. ഹമാസിൻ്റെ നേതാക്കളൊക്കെ ഖത്തർപൗരൻമാരേക്കാളും ഭരണാധികാരികളേക്കാളും പ്രൗഢിയോടെയും സുരക്ഷയോടെയും ആണ് ഖത്തറിൽ അടിച്ചു പൊളിച്ച് ജീവിച്ചത്. സേവ് ഗാസ പ്രചരണത്തിലൂടെ നേടിയ കോടാനുകോടി ഡോളറിൽ കുറച്ചെടുത്ത് കുറേ പടക്കവും ഗുണ്ടും വാങ്ങുകയും ഗാസയുടെ ഭൂമി തുരന്ന് ചുമ്മാ കുറേ മാളങ്ങളും തുരങ്കങ്ങളും ഉണ്ടാക്കുകയും ചെയ്ത തൊഴിച്ചാൽ ജനത്തിനായി മറ്റൊന്നും ചെയ്യാതെ പണം തിന്ന് കുടിച്ച് ധൂർത്തടിച്ചു ജീവിക്കുകയായിരുന്നു ഹമാസ് നേതാക്കൾ. ബോംബും മിസൈലും ഒക്കെ മാത്രം തങ്ങൾക്ക് തിരികെ കിട്ടുമ്പോഴും ഗാസയിലേക്ക് വെള്ളവും വെളിച്ചവും അരിയും പൊരിയും വരെ ഇസ്രയേൽ വാരിക്കോരി കൊടുത്തിരുന്നു. ഗസയുടെ ഭരണവും ഹമാസ് പിടിച്ചെടുത്തിരുന്നു. എന്നിട്ടും 2023 ഒക്ടോബറിൽ ഇസ്രയേലിൽ കയറി അക്രമവും കൂട്ടക്കുരുതിയും നടത്തിയാണ് ഹമാസ് നന്ദികാണിച്ചത്. ഒടുവിൽ ഗത്യന്തരമില്ലാതെ ഹമാസിൻ്റെ മാളങ്ങളിലേക്ക് ഇസ്രയേൽ സൈന്യം ബോംബിട്ടു തകർത്തു. നേതാക്കളെയെല്ലാം കൊന്നു തള്ളിക്കൊണ്ടിരുന്നു. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എല്ലാം ഹമാസിന് സംരക്ഷണം നൽകുകയും ഹമാസ് - ഇസ്രയേൽ മധ്യസ്‌ഥശ്രമങ്ങൾ നടത്തുകയും ചെയ്ത ഖത്തർ പക്ഷെ സമീപകാലത്ത് നിശബ്ദമായിരുന്നു. ഫുട്ബോൾ ലോകകപ്പ് ഒക്കെ നടത്തി നിലവാരം ഉയത്തിയ ഖത്തർ ഇനി ആ മാന്യത വിട്ടു കളിക്കാൻ ഇല്ല എന്ന് വ്യക്തമാക്കുന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ്. തുർക്കി, ഇറാൻ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് താഴാൻ ഖത്തറിന് താൽപ്പര്യമില്ല. അങ്ങനെയിരിക്കുമ്പോൾ ആണ് അമേരിക്കൻ തിരഞ്ഞെടുപ്പ് നടന്നത്. കമല ഹാരിസ് ജയിച്ചാൽ തങ്ങൾ നേടിയെടുത്ത നിലവാരത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ വരും എന്ന ആശങ്കയോടെ ഇരിക്കുമ്പോഴാണ് ഖത്തറിന് ലോട്ടറിയടിച്ചത്. സമ്പൂർണ ഭീകരവിരുദ്ധനായ ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ജയിച്ച് ഭരണത്തിലെത്തി എന്നുറപ്പായതോടെ ഖത്തർ മിനിറ്റുകൾക്കുള്ളിൽ ഹമാസിനോട് പറഞ്ഞു - ക്വിറ്റ് ഖത്തർ - ഖത്തറിൽ നിന്ന് കടക്ക് പുറത്ത് - എന്ന്. സമയപരിധിയും കൊടുത്തിട്ടുണ്ട്. ആ സമയത്തിനുള്ളിൽ പോയില്ലെങ്കിൽ സ്ഥാവരോം ജംഗമോം പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട് ഖത്തർ. ഹമാസിനെ തുർക്കി ഏറ്റെടുക്കുമോ അതോ താലിബാൻ ഏറ്റെടുക്കുമോ എന്നേ അറിയാനുള്ളൂ. ലബനനും ഇറാനുമായിരുന്നു ഹമാസിന് ഇഷ്ടമുള്ള മറ്റ് പ്രദേശങ്ങൾ. അതിൽ ഇറാനിൽ പോയ ഹമാസ് മേധാവി, ഇറാൻ പ്രസിഡൻ്റിൻ്റെ ഗസ്റ്റ് ഹൗസിൽ വച്ച് കൊല്ലപ്പെട്ടതോടെ രക്ഷയില്ലെന്ന് മനസ്സിലായി. അതിൻ്റെ പേരിൽ ഇറാൻ ഇസ്രയേലിൽ കയറി മാന്തിയതോടെ തിരിച്ചടി കിട്ടി തുടങ്ങുകയും ഇറാൻ്റെ ആത്മീയ നേതാവ് ഖൊമേനി ഇപ്പോൾ ഏതോ മാളത്തിലോ തുരങ്കത്തിലോ അന്തർവാഹിനിയിലേ ഒളിച്ചു കഴിയുകയുമാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലബനനിലാകട്ടെ ഹമാസിൻ്റെ അരുമ ഭീകര സഹോദര സംഘടനയായ ഹിസ്ബുള്ളയെ ഇസ്രയേൽ വെടിവെച്ച് തീർക്കുകയാണ്. ഇനിയാകെ പ്രതീക്ഷ എർദോഗൻ ഭരിക്കുന്ന തുർക്കിയാണ്. എർദോഗൻ തന്നെ അടിതെറ്റിയ അവസ്ഥയിലാണ് താനും. അതു കൊണ്ട് അവിടേം കയറി ചെയ്യാൻ പറ്റില്ല എന്നതാണവസ്ഥ. ഹമാസിനുള്ള സഹായം നിർത്തിയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ തുടരാൻ ഇരുവിഭാഗവും സന്നദ്ധരാകുമ്പോൾ മധ്യസ്ഥശ്രമം തുടരുമെന്ന് മാത്രമാണ് ഖത്തർ ആകെ.അറിയിച്ചിട്ടുള്ളത്. ഹമാസിനെ പുറത്താക്കാൻ അമേരിക്ക ഖത്തറിനോട് ആവശ്യപ്പെട്ടെന്ന ദോഹയിലെ ഹാമാസിൻ്റെ വിശദീകരണത്തെ ഖത്തർ തള്ളി. ഖത്തർ ഈ വിവരം ഹമാസ് നേതാക്കളെ അറിയിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തിരുന്നു. 2012 മുതൽ ഹമാസ് നേതാക്കൾക്ക് ഖത്തർ
രാഷ്ട്രീയ അഭയം നൽകിവരുന്നുണ്ട്. തങ്ങളുടെ നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടില്ലെന്ന് ഹമാസും പ്രതികരിക്കുന്നുണ്ട് എങ്കിലും സുരക്ഷ കിട്ടാൻ സാധ്യതയില്ല.
യുഎസ് സമ്മർദത്തിനു പിന്നാലെ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. യുഎസ് ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്‌ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. മറ്റൊരു ബന്ദി മോചന നിർദ്ദേശം ആഴ്‌ചകൾക്ക് മുൻപ് ഹമാസ് നിരസിച്ചതിനെ തുടർന്നാണ് തങ്ങൾ ഖത്തറിനോട് നിലപാട് അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
Are you tired of hearing... Qatar is out of debt to Hamas!!!